ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അറസ്റ്റിലായ പ്രതികളിൽ ഒരാൾ പോലീസ് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടു

single-img
29 January 2022

കോഴിക്കോടുള്ള ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ പെൺകുട്ടികളിൽ ഒരാളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതികളിൽ ഒരാൾ പോലീസ് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടു. കൊടുങ്ങല്ലൂര്‍ സ്വദേശിയ ഫെബിന്‍ റാഫി സ്റ്റേഷനില്‍ വെച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. നിലവിൽ ഇയാള്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്.

അതേസമയം, കേസില്‍ പോലീസ് മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ റാഫിയുള്‍പ്പെടെയുള്ള മൂന്ന് പ്രതികള്‍ക്കും ബന്ധുക്കള്‍ സ്റ്റേഷനിൽ വസ്ത്രങ്ങള്‍ എത്തിച്ചു നല്‍കിയിരുന്നു. പിന്നാലെ ഫെബിന്‍ റാഫി വസ്ത്രം മാറുന്നതിനിടയില്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

അതേസമയം, യുവാക്കള്‍ തങ്ങൾക്ക് മദ്യം നല്‍കിയെന്നും, ശാരീരിക പീഡനത്തിന് ശ്രമിച്ചെന്നും പെണ്‍കുട്ടികള്‍ വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തിലിന്റെ പശ്ചാത്തലത്തില്‍ യുവാക്കള്‍ക്ക് എതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ്, പോക്‌സോ വകുപ്പുകള്‍ ചേർത്താണ് പോലീസ് കേസെടുത്തത്.