കേരളത്തിന്റെ “ആകെ മൊത്തം അപ്പനാവാൻ” ഒരു കാരശേരിയും വരേണ്ടതില്ല: പിവി അൻവർ

single-img
28 January 2022

കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിലപാട് പറഞ്ഞതിന്റെ പേരില്‍ എം എന്‍ കാരശ്ശേരിക്കുനേരെ ഇടത് സൈബര്‍ ആക്രമണം നേരിടുന്നു എന്ന ആരോപണത്തിനിടെ കാരശ്ശേരിക്കെതിരെ രൂക്ഷ വിമർശ നവുമായി പിവി അൻവർ എംഎൽഎ .

കേരളത്തിന്റെ”ആകെ മൊത്തം അപ്പനാവാൻ”ഒരു കാരശേരിയും വരേണ്ടതില്ല എന്ന് പറഞ്ഞ അൻവർ, കാരശേരി ആഹ്വാനം ചെയ്തിട്ടല്ല”ജനങ്ങൾ വീണ്ടും ഇടതുപക്ഷത്തെ അധികാരത്തിൽ എത്തിച്ചത്‌ എന്നും പറഞ്ഞു. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു എംഎൽഎയുടെ പ്രതികരണം.

വീണ്ടും അധികാരത്തിലെത്തിയാൽ പിണറായി വിജയനൊക്കെ അഹങ്കാരം കൂടും എന്ന താങ്കളുടെ ഉപദേശം എടുത്ത്‌ ചവുറ്റുകുട്ടയിൽ എറിഞ്ഞ നാടാണിത്‌.മലയാളികൾക്ക്‌ അറിയാം ശരിയും തെറ്റും.അതിനിപ്പോൾ ആരുടെയും അറ്റസ്റ്റേഷനൊന്നും വേണ്ടെന്നും അൻവർ പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം:

കേരളത്തിന്റെ”ആകെ മൊത്തം അപ്പനാവാൻ”ഒരു കാരശേരിയും വരേണ്ടതില്ല.സിൽവർ ലൈൻ സംബന്ധിച്ച്‌ സർക്കാരിന് കൃത്യമായ മറുപടികളുണ്ട്‌.അത്‌ അച്ചടിച്ച്‌ തന്നെ കേരളത്തിലെ ജനങ്ങൾക്ക്‌ മുന്നിൽ അവതരിപ്പിക്കുന്നുണ്ട്‌.36 പേജുള്ള അമ്പത്‌ ലക്ഷം ബുക്‌ലെറ്റുകൾ!
അത്‌ ജനങ്ങൾ വിലയിരുത്തട്ടേ.അവർ തീരുമാനിക്കട്ടേ.”കാരശേരി ആഹ്വാനം ചെയ്തിട്ടല്ല”ജനങ്ങൾ വീണ്ടും ഇടതുപക്ഷത്തെ അധികാരത്തിൽ എത്തിച്ചത്‌.വ്യക്തിപരമായി ഒരാളുടെയും സർട്ടിഫിക്കേറ്റ്‌ ഇവിടെ ആവശ്യമില്ല.

“വീണ്ടും അധികാരത്തിലെത്തിയാൽ പിണറായി വിജയനൊക്കെ അഹങ്കാരം കൂടും”എന്ന താങ്കളുടെ ഉപദേശം എടുത്ത്‌ ചവുറ്റുകുട്ടയിൽ എറിഞ്ഞ നാടാണിത്‌.മലയാളികൾക്ക്‌ അറിയാം ശരിയും തെറ്റും.അതിനിപ്പോൾ ആരുടെയും അറ്റസ്റ്റേഷനൊന്നും വേണ്ട.

“താങ്കൾ ഉദ്ദേശിച്ചത്‌ താങ്കൾക്ക്‌ കഴിയാത്ത തരത്തിൽ സോഷ്യൽ മീഡിയ പ്രചരിപ്പിച്ചു” എന്ന വിലാപത്തിലുണ്ട്‌ എല്ലാം.അതാണ് ഈ വികസനത്തിന്റെയും അടിസ്ഥാന തത്വം.എന്തായിരിക്കണം.?എങ്ങനെയായിരിക്കണം.?നാളെയെന്ന് തീരുമാനിക്കേണ്ടത്‌ വളർന്ന് വരുന്ന പുതിയ തലമുറയാണ്.അല്ലാതെ റിട്ടയർമെന്റ്‌ ലൈഫ്‌,ഇത്തിരി കുത്തിതിരിപ്പുമായി ജീവിച്ച്‌ തീർക്കുന്ന കുറച്ച്‌ മാഷന്മാരും കെൽട്രോൺ ശാസ്ത്രജ്ഞന്മാരുമല്ല നാളെയെ നിർണ്ണയിക്കേണ്ടത്‌.എല്ലാവർക്കും കാരശേരിയുടെ മക്കളെ പോലെ ബ്രിട്ടനിൽ പോയി ജീവിക്കാൻ പറ്റില്ലല്ലോ.. “ആശാൻ വീണാലതുമൊരടവ്‌”എന്നും ഒരു ചൊല്ലുണ്ട്‌.