റണ്‍വേയിലേക്കെത്തിയ പക്ഷികളെ ഓടിക്കാന്‍ പടക്കം പൊട്ടിച്ചു; തിരുവനന്തപുരം വിമാനത്താവളത്തില്‍ തീപിടുത്തം

single-img
27 January 2022

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റണ്‍വേയുടെ സമീപത്തെ പുല്‍ത്തകിടിയില്‍ തീപിടുത്തം. റണ്‍വേയിലേക്ക് എത്തിയ പക്ഷികളെ ഓടിക്കാന്‍ പടക്കം പൊട്ടിച്ചതിനെ തുടര്‍ന്നാണ് തീ പിടിച്ചത്. സംഭവം നടന്ന ഉടൻതന്നെ വിമാനത്താവളത്തിലെ ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തി തീയണച്ചു.