ലോകായുക്ത നിയമ ഭേദഗതി; ഒപ്പ് വയ്ക്കരുതെന്നെവശ്യപ്പെട്ട് ഗവർണറെ കാണാൻ യു ഡി എഫ് പ്രതിനിധി സംഘം

single-img
26 January 2022

സംസ്ഥാന സർക്കാർ നടത്തുന്ന ലോകായുക്ത നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷ തീരുമാനം. സർക്കാർ നൽകുന്ന ഓര്‍ഡിനന്‍സിൽ ഒപ്പ് വയ്ക്കരുതെന്നെവശ്യപ്പെട്ട് യു ഡി എഫ് പ്രതിനിധി സംഘം ഗവര്‍ണറെ കാണും.

പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തില്‍ നാളെ രാവിലെ 11:30- നാണ് യു ഡി എഫ് പ്രതിനിധി സംഘം രാജ്ഭവനില്‍ ഗവര്‍ണറെ സന്ദര്‍ശിക്കുന്നത്. സംഘത്തിൽ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല പി.എം.എ സലാം, മോന്‍സ് ജോസഫ്, എ.എ അസീസ്, സി.പി ജോണ്‍, ജി ദേവരാജന്‍ എന്നിവരാണ് ഉള്ളത്.

തികച്ചും നിയമവിരുദ്ധമായ ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ചൊവ്വാഴ്ച ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഗവര്‍ണറെ നേരില്‍ക്കണ്ട് ഇക്കാര്യം ആവശ്യപ്പെടാന്‍ യുഡിഎഫ് നേതൃത്വം തീരുമാനിച്ചത്.