രാജ്യം എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനത്തിന്റെ നിറവിൽ

single-img
26 January 2022

ഇന്ത്യ ഇന്ന് 73-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു.തലസ്ഥാനമായ ഡൽഹിയിലെ രാജ്പഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ 16 മാർച്ചിംഗ് സംഘങ്ങളും‌ 17 സൈനിക ബാൻഡുകളുമാണ് പങ്കെടുക്കുക.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ, കേന്ദ്ര ഭരണ പ്രദേശങ്ങൾ, വകുപ്പുകൾ, സായുധ സേനകൾ എന്നിവയുടെ 25 ടേബിളുകളും ഇതിൽ ഭാ​ഗമാകും. സൈനിക ശക്തിയും സാംസ്കാരിക വൈവിധ്യവും ആഘോഷത്തിനിടയിൽ പ്രദർശിപ്പിക്കും. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന ഈ വർഷം ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമാണ് റിപ്പബ്ലിക് ദിന പരിപാടികൾ നടത്തുക.

ഇതോടൊപ്പം 75 വിമാനങ്ങളും ഹെലികോപ്ടറുകളും അടങ്ങുന്ന ഏറ്റവും വലിയ ഫ്ലൈപാസ്റ്റിന് രാജ്യം ഇന്ന് സാക്ഷ്യം വഹിക്കും. അതേസമയം, കൊവിഡ് വൈറസ് വ്യാപന ആശങ്കകൾ തുടരുന്നതിനാൽ 15 വയസ്സിന് താഴെയുള്ള കുട്ടികളെയും രണ്ട് ഡോസിലും വാക്സിൻ എടുക്കാത്ത ആളുകളെയും ഈ വർഷം രാവിലെ 10:30 ന് ആരംഭിക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്നതിൽ നിന്ന് ദില്ലി പോലീസ് വിലക്കിയിട്ടുണ്ട്.