രക്തദാഹികള്‍ എന്ന് സൗദിയെ വിമർശിച്ചുകൊണ്ട് റാണ അയൂബ്; ഗള്‍ഫ് രാജ്യങ്ങളില്‍ വിവാദം

single-img
26 January 2022

ഏതാനും ദിവസമായി നടക്കുന്ന ഹൂതി വിമതസേനയും അറബ് സഖ്യസേനയും തമ്മിലുള്ള സംഘര്‍ഷവുമായി ബന്ധപ്പെട്ടുള്ള മാധ്യമപ്രവര്‍ത്തക റാണ അയ്യുബിന്റെ ട്വീറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ വിവാദത്തിലാകുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ സോഷ്യൽ മീഡിയകളിൽ വ്യാപക പ്രതിഷേധമാണ് റാണ അയ്യുബിനെതിരെ ഉയരുന്നത്.

ഹൂതികളെ അനുകൂലിച്ചുകൊണ്ടും സൗദിയെ വിമര്‍ശിച്ചുമായിരുന്നു റാണയുടെ ട്വീറ്റ്. “രക്തദാഹികള്‍ ” എന്നായിരുന്നു സൗദിയെ റാണ അയൂബ് വിമര്‍ശിച്ചത്. “യെമനില്‍ ചോര ചിതറുകയാണ്. രക്തദാഹികളായ സൗദികളെ തടുക്കാന്‍ ആരുമില്ല. ഇവരാണ് ഇസ്ലാമിന്റെ കാത്തുസൂക്ഷിപ്പുകാര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നത്. ഒരു മുസ്ലിം എന്ന നിലയില്‍ ഈ കാട്ടാളന്‍മാരാണ് വിശുദ്ധ പള്ളിയുടെ കാത്ത് സൂക്ഷിപ്പുകാരാണെന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു. ലോകത്തിന് ഈ വംശഹത്യയില്‍ നിശബ്ദരായിരിക്കാന്‍ പറ്റില്ല,” അവർ ട്വീറ്റിൽ എഴുതി.

എന്തായാലും ട്വീറ്റിനു പിന്നാലെ വ്യാപക വിമര്‍ശനമാണ് റാണ അയ്യുബിനെതിരെ ഉയര്‍ന്നത്. ഇത്തരത്തിൽ റാണ അയ്യുബിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ യുഎഇ രാജകുടുംബാംഗമായ ഹിന്ദ് ബിന്ദ് ഫൈസല്‍ അല്‍ ഖാസിമിയും റീ ട്വീറ്റ് ചെയ്തിട്ടുണ്ട്.