യുപിയിൽ യോഗി ആദിത്യനാഥിനെതിരെ മത്സരിക്കാൻ ഡോ. കഫീല്‍ ഖാന്‍

single-img
26 January 2022

നിയമസഭാ തെരഞ്ഞെടുപ്പിൽ യുപിയിലെ ഗൊരഖ്പൂരില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മത്സരിക്കാനൊരുങ്ങി ഡോ. കഫീല്‍ ഖാന്‍. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം തന്റെ പരിഗണനയിലുണ്ടെന്ന് കഫീല്‍ ഖാന്‍ പറഞ്ഞു.

ഇക്കാര്യത്തിൽ തന്നെ ആരെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചാലും അവരുടെ പിന്തുണ വാങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തവണ മത്സരിക്കുന്നതിനായി പല പാര്‍ട്ടികളുമായും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. എല്ലാ കാര്യങ്ങളും കൃത്യമായി വന്നാല്‍ മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സമാനമായി ഭീം ആര്‍മി ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും ഗൊരഖ്പൂരില്‍ യോഗിക്കെതിരെ സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള തീരുമാനം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതോടുകൂടി മണ്ഡലത്തിൽ ഒരു ത്രികോണ മത്സരമായിരിക്കും നടക്കുക.