അശോകൻ ചരുവിലിനെതിരെ നടക്കുന്നത് സംവാദസാധ്യതകൾ ഇല്ലാതാക്കുന്ന ഹീനമായ സൈബർ ആക്രമണം: സുനില്‍ പി ഇളയിടം

single-img
25 January 2022

സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കെ റെയിലിനെ ഫേസ്ബുക്കിൽ അനുകൂലിച്ചെഴുതിയ പുരോഗമന കലാ സാഹിത്യസംഘം ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവിലിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പ്രതികരണവുമായി സുനില്‍ പി ഇളയിടം. ജനാധിപത്യവാദികളായ മുഴുവന്‍ ആളുകളും അതിനെ ഉറച്ചുനിന്നെതിര്‍ക്കണം എന്നു പറഞ്ഞുകൊണ്ടാണ് അശോകന്‍ ചരുവിലിന് അദ്ദേഹം തന്റെ പിന്തുണ അറിയിച്ചത്.

സുനിൽ പി ഇളയിടത്തിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം:

‘അശോകന്‍ ചരുവിലിനെതിരെ നടക്കുന്നത് സംവാദസാധ്യതകള്‍ തന്നെയില്ലാതാക്കുന്ന ഹീനമായ സൈബര്‍ ആക്രമണമാണ്. ജനാധിപത്യവാദികളായ മുഴുവന്‍ ആളുകളും അതിനെ ഉറച്ചുനിന്നെതിര്‍ക്കണം. പ്രിയപ്പെട്ട അശോകന്‍ ചരുവിലിന് സ്‌നേഹാഭിവാദനം!,’