ലോകയുക്ത വിധി സർക്കാരിന് തള്ളാം; ഭേദഗതി ഓർഡ‍ിനൻസുമായി സംസ്ഥാന സർക്കാർ

single-img
25 January 2022

ലോകയുക്തയുടെ അധികാരം കവരും വിധത്തിൽ നിയമ നിർമാണം നടത്താൻ സർക്കാർ നീക്കം. ലോകയുക്ത പുറപ്പെടുവിക്കുന്ന വിധി സർക്കാരിന് തള്ളാൻ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി. ഇതിനുള്ള ഓർഡിനൻസ് ഇപ്പോൾ ഗവർണറുടെ പരിഗണനയിലാണ്. ഇത്തരത്തിൽ ഭേദഗതി ചർച്ചകൾ തുടങ്ങിയത് 2020 ഡിസംബറിൽ ആണ്.

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഭേദഗതി നിർദ്ദേശം ആഭ്യന്തചര വകുപ്പ് നിയമ വകുപ്പിന് കൈമാറുകയായിരുന്നു. ഇപ്പോഴുള്ള ഈ സർക്കാർ നീക്കം മുഖ്യമന്ത്രിക്കും മന്ത്രി ആർ ബിന്ദു വിനും എതിരായ പരാതി ലോകയുക്തയിൽ നിലനിൽക്കേയാണ് എന്നതും ശ്രദ്ധേയമാണ്.

നേരത്തെ ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായിരുന്ന കെ ടി ജലീലിനെതിരെ ബന്ധുനിയമന വിവാദത്തിൽ ലോകായുക്ത വിധി ഉണ്ടായിരുന്നു. വിഷയത്തിൽ ജലീൽ അധികാര ദുർവിനിയോഗം നടത്തിയെന്നും മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നുമായിരുന്നു ലോകായുക്തയുടെ നിരീക്ഷണം. തുടർന്ന് മന്ത്രി രാജിവച്ചു.