യുപിയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ആർപിഎൻ സിംഗ് ബിജെപിയിൽ ചേർന്നു

single-img
25 January 2022

യുപിയിലെ മുതിർന്ന കോൺഗ്രസ് നേതാവായ ആർപിഎൻ സിംഗ് ബിജെപിയിൽ ചേർന്നു. ഇന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് സമർപ്പിച്ചതിനു പിന്നാലെയാണ് താൻ ബിജെപിയിൽ ചേരുന്നതായി ആർപിഎൻ സിംഗ് അറിയിച്ചത്. സോഷ്യൽ മീഡിയയിൽ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയയിരുന്നുഅദ്ദേഹത്തിന്റെ ഈ പ്രഖ്യാപനം.

ആർപിഎൻ സിംഗിന്റെ വാക്കുകൾ: ‘ഇത് എനിക്കൊരു പുതിയ തുടക്കമാണ് നൽകുന്നത്. നമ്മുടെ രാജ്യത്തിന്റെ ബഹുമാന്യനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെയും ബിജെപി അധ്യക്ഷൻ ശ്രീ ജെപി നദ്ദയുടെയും നായകത്വത്തിലും വഴികാട്ടലിലും രാജ്യനിർമ്മാണത്തിൽ പങ്കാളിയാവാൻ ഞാൻ കാത്തിരിക്കുന്നു.’-

ഇത്തവണ യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എംഎൽഎ ആയി മൂന്നു തവണ തെരഞ്ഞെടുക്കപ്പെട്ട പദ്രൗനയിൽ തന്നെയാവും അദ്ദേഹം ബിജെപിക്ക് വേണ്ടിയും മത്സരിക്കുക എന്നാണ് ലഭ്യമാകുന്ന വിവരം.