കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വി എസ് അച്യുതാനന്ദൻ ആശുപത്രി വിട്ടു; വീട്ടിൽ വിശ്രമം തുടരും

single-img
24 January 2022

കൊവിഡ് വൈറസ്ബാധിച്ച് സ്വകാര്യ ആശുപതിയിൽ ചികിത്സയിലായിരുന്ന മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ ഇന്ന് ആശുപത്രി വിട്ടു. രോഗബാധ ഭേദമായതിനെ തുടർന്നാണ് വൈകീട്ടോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും അദ്ദേഹത്തെ ഡിസ്ചാർജ്ജ് ചെയ്തത്.

പഴയതുപോലെ വീട്ടിൽ വിശ്രമം തുടരണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. അതേസമയം, അദ്ദേഹത്തിന്റെ മകൻ വിഎ അരുൺകുമാറിനെ കൊവിഡ് ബാധിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ മാസം 21 ആം തിയ്യതിയാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടൊപ്പം മറ്റ് ആരോ​ഗ്യ പ്രശ്നങ്ങൾ കൂടിയുള്ളതിനാൽ അദ്ദേഹത്തെ വിദ​ഗ്ധ പരിചരണത്തിനായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.