ഞങ്ങൾ ശ്രമിച്ചിരുന്നെങ്കിൽ ഒരു ശിവസേനാ പ്രധാനമന്ത്രി രാജ്യത്തുണ്ടാകുമായിരുന്നു; എന്നാൽ ശിവസേന എല്ലാം ബിജെപിക്ക് വിട്ടു നൽകി: സഞ്ജയ് റാവുത്ത്

single-img
24 January 2022

ബാബറി മസ്ജിദ് തകർത്ത സംഭവത്തിന് പിന്നാലെ ആ സമയം വടക്കേ ഇന്ത്യയിൽ ഒരു ശിവസേനാ തരംഗം നിലനിന്നിരുന്നെന്നും ആ കാലഘട്ടത്തിൽ തങ്ങൾ ശ്രമിച്ചിരുന്നെങ്കിൽ ഒരു ശിവസേനാ പ്രധാനമന്ത്രി രാജ്യത്തുണ്ടാകുമായിരുന്നെന്നും സേനാ നേതാവ് സഞ്ജയ് റാവുത്ത് . പക്ഷെ അക്കാലത്ത് ശിവസേന എല്ലാം ബിജെപിക്ക് വിട്ടു നൽകുകയാണ് ചെയ്തതെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ഇപ്പോഴാവട്ടെ ബിജെപി ഹിന്ദുത്വയെ അധികാരം നേടാൻ വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നതെന്നും റാവുത്ത് ആരോപിച്ചു. ദേശീയതലത്തിൽ ബിജെപിയുമായി സഖ്യം ചേർന്ന് ശിവസേന 25 വർഷം പാഴാക്കിയെന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് റൗത്തിന്റെ ഈ പ്രതികരണം വരുന്നത്.

ശിവസേനയാണ് രാജ്യത്ത് ബിജെപിയെ വളർത്തിയെടുത്തതെന്നും ഉദ്ധവ് അവകാശപ്പെടുകയുണ്ടായി. മാത്രമല്ല, ഹിന്ദുത്വ പ്രത്യശാസ്ത്രത്തിന്റെ ഉടമസ്ഥാവകാശമൊന്നും ബിജെപിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായിരുന്നു.