വിഎസ് അച്യുതാനന്ദൻ സഹായ ഫണ്ടിലേക്ക് എന്റെ വക 5 രൂപ; പരിഹാസവുമായി ഫാത്തിമ തഹ്ലിയ

single-img
24 January 2022

സോളാർ കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ പരാമർശത്തിൽ വിഎസ് അച്യൂതാനന്ദൻ നഷ്ടപരിഹാരം നൽകണമെന്ന കോടതി വിധിയിൽ പരിഹാസവുമായി മുൻ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമാ തഹ്ലീയ.

ഉമ്മൻചാണ്ടിയെ കുറിച്ച് പച്ചക്കള്ളം പറഞ്ഞതിന് കോടതി പിഴ വിധിച്ചതിൽ വിഎസ് അച്യുതാനന്ദൻ സഹായ ഫണ്ടിലേക്ക് എന്റെ വക 5 രൂപ എന്നായിരുന്നു തഹ്ലീയയുടെ പരാമർശം. അതേസമയം, ഈ കോടതി വിധി വിഎസ് അച്യുതാനന്ദനും സിപിഐഎമ്മിനുമേറ്റ പ്രഹരമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നേരത്തെ പ്രതികരിച്ചിരുന്നു.