സ്മൃതി മന്ദാനയ്ക്ക് ഐസിസി വനിതാ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം

24 January 2022

കഴിഞ്ഞ വർഷത്തെ മികച്ച പ്രകടനത്തിനുള്ള ഐസിസിയുടെ വനിതാ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാനയ്ക്ക് നൽകാൻ തീരുമാനം. റേച്ചല്‍ ഹെയ്ഹോ ഫ്ളിന്റിന്റെ പേരില്‍ അറിയപ്പെടുന്ന പുരസ്‌കാരമാണ് മന്ദാനയ്ക്ക് ലഭിക്കുക.
2021-ല്‍ ക്രിക്കറ്റിലെ വിവിധ ഫോര്‍മാറ്റുകളിലായി 22 മത്സരങ്ങള്‍ കളിച്ച മന്ദാന 38.86 എന്ന ശരാശരിയില്‍ 855 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഇതിൽ ഒരു സെഞ്ചുറിയും അഞ്ച് അര്‍ധ സെഞ്ചുറികളും ഉൾപ്പെടും.