ഇവനാണ് കായംകുളത്ത് പൊലീസ് ഓഫീസറെ വര്‍ഗീയവാദിയാക്കാന്‍ ശ്രമിച്ചവന്‍; പഴയ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് മുകേഷ്

single-img
24 January 2022

കഴിഞ്ഞ ദിവസം തനിക്കും മാതാവിനും കേരളാ പൊലീസില്‍ നിന്ന് ദുരനുഭവം നേരിട്ടതായുള്ള യുവാവിന്റെ സോസ്റഷ്യൽ മീഡിയാ കുറിപ്പ് കഴിഞ്ഞ ദിവസം വൈറലായിരുന്നു. കായംകുളം എം.എസ്.എം കോളേജില്‍ പഠിക്കുന്ന സഹോദരിയെ വിളിക്കാന്‍ പോകുന്നതിനിടെ തനിക്കും മാതാവിനും പൊലീസില്‍ നിന്നുണ്ടായ മോശം അനുഭവമാണ് അഫ്സല്‍ എന്ന് പേരുള്ള ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പങ്കുവച്ചിരുന്നത്.

ഇപ്പോഴിതാ, അതിനു മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കൊല്ലം എംഎല്‍എയായ എം. മുകേഷ്. പോലീസിൽ നിന്നും ദുരനുഭവം നേരിട്ടതായി ഫേസ്ബുക്കില്‍ ആരോപിച്ച അഫ്‌സലിന്റെ ഫേസ്ബുക്കിലെ പഴയ പേരായ ആര്യന്‍ മിത്ര എന്ന പഴയ ഐഡില്‍ നിന്ന് മുകേഷിന്റെ പേജില്‍ തെറി പറഞ്ഞന്റെ സ്‌ക്രീന്‍ഷോട്ടാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.

ഇതോടൊപ്പം മുകേഷ് എഴുതിയിരിക്കുന്നത് ഇങ്ങിനെ: ‘ചില കണക്കുകൂട്ടലുകള്‍ അത് തെറ്റാറില്ല. ഇവനാണ് കായംകുളത്ത് പൊലീസ് ഓഫീസറെ വര്‍ഗീയവാദിയാക്കാന്‍ ശ്രമിച്ചവന്‍. അന്ന് ഇവന്റെ പേര് ആര്യന്‍ മിത്ര എന്നായിരുന്നു,’