മാഫിയകളെ തടയാൻ പ്രത്യേക സംഘം; സംഘടിത കുറ്റകൃത്യങ്ങളിൽ കർശന നടപടിയെടുക്കണമെന്ന് ഡിജിപി

single-img
24 January 2022

സംസ്ഥാനത്തെ സംഘടിത കുറ്റകൃത്യങ്ങളിൽ കൂടുതൽ കർശനമായ നടപടിയെടുക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്. മാഫിയകളെ തടയാനായി പ്രത്യേക സംഘത്തിന് നേതൃത്വം നൽകണമെന്ന് അദ്ദേഹം നിർദേശിച്ചു.

ഇന്ന് ചേർന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു ഡിജിപിയുടെ ഈ നിർദേശം. പുതിയ തീരുമാന ഭാഗമായി രാത്രി കാല പട്രോളിംഗും ഹൈവേ പട്രോളിംഗും കാര്യക്ഷമമാക്കണം. ജില്ലാ പൊലീസ് മേധാവിമാർ എല്ലാ ദിവസവും ഇക്കാര്യം നിരീക്ഷിക്കണമെന്നും ഡിജിപി നിർദേശം നൽകി.