സയിദ് മോദി ബാഡ്‌മിന്‍റണ്‍; 2019ലെ ലോക ചാമ്പ്യന്‍ഷിപ്പിന് ശേഷം സിന്ധുവിന് ആദ്യ കിരീടം

single-img
23 January 2022

രാജ്യ തലസ്ഥാനമായ ഡൽഹിയിൽ നടന്ന സയിദ് മോദി ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ പി വി സിന്ധു ചാമ്പ്യന്‍ . ഇന്ന് നടന്ന ഫൈനലില്‍ മാളവിക ബന്‍സോദിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് ടോപ് സീഡായ സിന്ധു പരാജയപ്പെടുത്തുകയായിരുന്നു.

സ്‌കോര്‍ 21-13, 21-16. 2017ന് ശേഷം ഇതാദ്യമായാണ് സിന്ധു സയിദ് മോദി കിരീടം നേടുന്നത്. 2019ലെ ലോക ചാമ്പ്യന്‍ഷിപ്പിന് ശേഷം സിന്ധുവിന്‍റെ ആദ്യ കിരീടമാണിത് എന്ന പ്രത്യേകതയും ഉണ്ട്.