രാജ്യത്തെ ജനപ്രിയ മുഖ്യമന്ത്രിമാരിൽ ഒന്നാമത് നവീന്‍ പട്നായിക്; അഞ്ചാമത് പിണറായി വിജയന്‍

single-img
23 January 2022

രാജ്യത്തെ ഇപ്പോഴുള്ളവരിൽ ജനപ്രീതിയുള്ള മുഖ്യമന്ത്രിമാരില്‍ ഒന്നാമനായി ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്. ഇന്ത്യാ ടുഡേ – മൂഡ് ഓഫ് ദി നാഷന്‍ സര്‍വ്വേയിലാണ് നവീന്‍ പട്നായിക് ഒന്നാമതെത്തിയത്. ആകെ 71 ശതമാനം പേര്‍ പട്നായിക്കിന്റെ ഭരണമാതൃകയെ പിന്തുണച്ചു.

ഇന്ത്യാ ടുഡേ ഗ്രൂപ്പ് ഓരോ വർഷവും രണ്ടുതവണ സംഘടിപ്പിക്കുന്ന മൂഡ് ഓഫ് ദി നേഷന്‍ വോട്ടെടുപ്പ്, ഒഡീഷയില്‍ നിന്നുള്ള 2,743 പേരില്‍ ഏകദേശം 71% പേരും പട്നായികിനെ അനുകൂലിച്ചു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് രണ്ടാം സ്ഥാനത്ത്. 4982 പേരില്‍ 69.9 ശതമാനം പേരും മമതാ ബാനര്‍ജിയെ അനുകൂലിച്ചു.

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് 67.5 ശതമാനം വോട്ടും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ 61.8 ശതമാനം, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ 61.1 ശതമാനം, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ 57.9 ശതമാനം അസം മുഖ്യമന്ത്രി ഹേമന്ദ് ബിശ്വശര്‍മ 56.6 ശതമാനം ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ 51.4 ശതമാനം പിന്തുണയും ലഭിച്ചു.