ചോദ്യങ്ങള്‍ക്ക് നിഷേധാത്മക മറുപടികള്‍; ജീവിതത്തില്‍ ഒരാളെ പോലും ദ്രോഹിച്ചിട്ടില്ലെന്ന് ദിലീപ്

single-img
23 January 2022

നടൻ ദിലീപ് ചോദ്യം ചെയ്യലിൽ നൽകുന്ന മൊഴിയില്‍ നിറയെ പൊരുത്തക്കേടുകളെന്ന് ക്രൈംബ്രാഞ്ച് . ചോദ്യങ്ങള്‍ക്ക് പലപ്പോഴും ദിലീപ് നിഷേധാത്മക മറുപടികള്‍ നല്‍കുകയാണെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഉദ്യോഗസ്ഥരുടെ കൈവശം തെളിവുള്ള കാര്യങ്ങളില്‍ പോലും നിഷേധാത്മക മറുപടികളാണ് നല്‍കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന ആരോപണം ദിലീപ് നിഷേധിച്ചതായും ഗൂഢാലോചനയെന്ന ആരോപണം തെറ്റാണ്. ജീവിതത്തില്‍ ഒരാളെ പോലും ദ്രോഹിച്ചിട്ടില്ലെന്നാണ് ചോദ്യം ചെയ്യലില്‍ ദിലീപ് പറഞ്ഞതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

അതേസമയം, ബിഷപ്പുമായി ബന്ധപ്പെടുത്തിയുള്ള ദിലീപിന്‍റെ വാദത്തിൽ ഒരു കഴമ്പുമില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. നിലവിൽ ദീലിപിന്‍റെയും കൂട്ടുപ്രതികളുടെയും ചോദ്യം ചെയ്യൽ കൊച്ചിയിൽ തുടരുകയാണ്. ആദ്യ ദിവസത്തെ ചോദ്യം ചെയ്യൽ രാത്രി എട്ടിന് അവസാനിക്കും.