ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു

23 January 2022

ഇന്ത്യൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു. ഇപ്പോൾ ഹൈദരാബാദിലാണ് താൻ ഉള്ളതെന്നും പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചതായും അദ്ദേഹം ട്വീറ്റ് ചെയ്തു.
അടുത്ത ഒരാഴ്ച ക്വാറന്റീനിലായിരിക്കുമെന്നും താനുമായി സമ്പർക്കത്തിൽ വന്നവർ ക്വാറന്റീനിൽ പോകണമെന്നും അദ്ദേഹം അഭ്യർത്ഥന നടത്തുകയും ചെയ്തു.