സമാജ്‌വാദി പാര്‍ട്ടിയെ നേരിടാന്‍ മുസ്‌ലിം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് യുപിയിലെ ബിജെപി സഖ്യം

single-img
23 January 2022

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാര്‍ട്ടിയെ നേരിടാന്‍ ബി ജെ പി സഖ്യത്തിന്റെ പുതിയ തന്ത്രം. ബിജെപിയുടെ പ്രധാന സഖ്യകക്ഷിയായ അപ്‌നാ ദള്‍ ആണ് മുസ്‌ലിം സ്ഥാനാര്‍ത്ഥിയെ നിർത്തി സമാജ്‌വാദി പാര്‍ട്ടിയുടെ മുതിർന്ന നേതാവും എം പിയുമായ അസം ഖാന്റെ മകന്‍ അബ്ദുള്ള അസമിനെതിരെ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

പടിഞ്ഞാറൻ യുപിയിലെ രാംപൂരില്‍ നിന്നുള്ള ഹൈദര്‍ അലി ഖാനാണ് സുരാര്‍ മണ്ഡലത്തില്‍ നിന്നും ബിജെപി സഖ്യത്തിനായി ജനവിധി തേടുന്നത്. യുപി പോലെയുള്ള സംസ്ഥാനങ്ങളില്‍ ബിജെപിയോ അവരുടെ സഖ്യമോ തികച്ചും വിരളമായാണ് മുസ്‌ലിം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത്.