കൊവിഡ് സ്ഥിരീകരിച്ചു; അടുത്തിടപെട്ടവര്‍ മുന്‍കരുതല്‍ എടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് എഎ റഹീം

single-img
22 January 2022

ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യ പ്രസിഡന്റ് എഎ റഹീമിന് കൊവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ മുംബൈയിലെ ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത് നാട്ടിലെത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

റഹീം തന്നെയാണ് ഈ വിവരം അറിയിച്ചത്. റഹീമിന്റെ വാക്കുകൾ ഇങ്ങിനെ: പ്രിയപ്പെട്ടവരേ, ഇന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റിവ് ആണ്. മുംബൈയില്‍ ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു മടങ്ങി വന്നതായിരുന്നു.

കുടുംബവും യാത്രയില്‍ ഒപ്പമുണ്ടായിരുന്നു. അമൃതയ്ക്കും ഗുല്‍മോഹറിനും പോസിറ്റിവ് ആണ്. ഗുല്‍നാറിന് നെഗറ്റീവും. കഴിഞ്ഞ ദിവസങ്ങളില്‍ ഞങ്ങളോട് അടുത്തിടപെട്ടവര്‍ മുന്‍കരുതല്‍ എടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.