വി എസ് അച്യുതാനന്ദന് കോവിഡ്; സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

single-img
21 January 2022

കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന സി പി എം നേതാവുമായ വി എസ് അച്യുതാനന്ദന് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരത്തെസ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതോടൊപ്പം മറ്റ് ആരോ​ഗ്യ പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് വിദ​ഗ്ധചികിത്സയ്ക്കായാണ് പെട്ടെന്നുതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് വിവരം.

വീട്ടിൽ വി എസിനെ പരിചരിക്കാനെത്തുന്ന നഴ്സിന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതിനാൽ നടത്തിയ പരിശോധനയിൽ ആണ് വി എസിനും കൊവിഡ് സ്ഥിരീകരിച്ചത്. വി എസിന്റെ മകൻ വി എ അരുൺ കുമാറാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.