അങ്കമാലി പുളിയനത്ത് സിൽവർ ലൈൻ സർവേ കല്ലുകൾ പിഴുതുമാറ്റി റീത്തുവെച്ച നിലയിൽ

single-img
21 January 2022

എറണാകുളം ജില്ലയിലെ അങ്കമാലി എളവൂർ പുളിയനത്ത് പോലീസ് സംരക്ഷണത്തോടെ ഇന്നലെ ഉദ്യോഗസ്ഥർ നാട്ടിയ സർവേ കല്ലുകൾ രാത്രി നാട്ടുകാർ പിഴുതുമാറ്റി. കഴിഞ്ഞ ദിവസം സ്ഥാപിച്ച 20 കല്ലുകളിൽ ഒമ്പത് സർവേക്കല്ലുകളാണ് ഇങ്ങനെ പഴുത് മാറ്റിയത്പി ഴുതു മാറ്റിയ സർവേ കല്ലുകൾ പുളിയനം ബസ് സ്റ്റോപ്പിലും എളവൂർ പള്ളിക്ക് മുന്നിലും രാത്രിയിൽ തന്നെ നാട്ടുകാർ എത്തിച്ചു റീത്തും വച്ചു.

അങ്കമാലി പുളിയനത്ത് പ്രദേശത്താകെ സിൽവർ ലൈനിനെതിരെയുള്ള സമരം ഇപ്പോഴും തുടരുകയാണ്. വീണ്ടും പദ്ധതിക്കായി ഉദ്യോഗസ്ഥർ സർവ്വേ കല്ലുകൾ ഇടാനെത്തിയാൽ തടയാനാണ് സമരസമിതിയുടെ തീരുമാനം. അതേസമയം, കെ റെയിൽ വിരുദ്ധ സമിതിയുടെ സംസ്ഥാനതലത്തിലുള്ള പ്രതിനിധികൾ ഇന്ന് പ്രദേശം സന്ദർശിക്കും.