കാസർകോട് കലക്ടർ ഭണ്ഡാരി സ്വാഗത് അവധിയിലേക്ക്; വ്യക്തിപരമായ കാരണങ്ങളാൽ എന്ന് വിശദീകരണം

single-img
21 January 2022

സിപിഎമ്മിന്റെ ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിറകെ കാസർഗോഡ് ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അവധിയിൽ പ്രവേശിക്കുന്നു. 22 ആം തിയ്യതിയായ നാളെ മുതൽ ഫെബ്രുവരി ഒന്നുവരെയാണ് അവധി. തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ് അവധിയെന്നാണ് വിശദീകരണം.

എഡിഎമ്മിനാണ് പകരം ചുമതല നൽകിയിരിക്കുന്നത്. വൈറസ് വ്യാപനം മുൻനിർത്തി ജില്ലയിൽ കലക്ടർ പൊതുയോഗത്തിന് നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് സ്വയം ഉത്തരവ് പിൻവലിച്ചത് സിപിഎം നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്നാണെന്ന് വിമർശനം ഉയര്‍ന്നിരുന്നു. വിമർശനങ്ങൾ കടുത്തതോടെ സിപിഎം പാർട്ടി സമ്മേളനം വെട്ടിച്ചുരുക്കുകയും ചെയ്യുകയുണ്ടായി.

പിന്നാലെ കോവിഡ് പശ്ചാത്തലത്തിൽ പൊതുയോഗങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ച കാസർകോട് ജില്ലാ കലക്ടറുടെ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹർജിയിൽ സംസ്ഥാനത്ത് സമ്മേളനങ്ങൾക്ക് വിലക്കേർപ്പെടുത്തി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.