കാസര്‍കോട് ജില്ലാ സമ്മേളനം വെട്ടിച്ചുരുക്കി സിപിഎം; നാളെ അവസാനിപ്പിക്കും

single-img
21 January 2022

കോവിഡ് വൈറസ് വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തില്‍ സിപിഎം തങ്ങളുടെ കാസര്‍കോട് ജില്ലാ സമ്മേളനം വെട്ടിച്ചുരുക്കി. സമ്മേളനം നാളെ അവസാനിപ്പിക്കും. ഞായറാഴ്ച ദിവസമുള്ള ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് പാര്‍ട്ടിയുടെ ഈ തീരുമാനം.

ഇതോടുകൂടി മൂന്ന് ദിവസത്തെ സമ്മേളന പരിപാടികള്‍ രണ്ട് ദിവസം കൊണ്ട് അവസാനിപ്പിക്കും. കോവിഡ് സ്ഥിരീകരണ കേസുകള്‍ ഉയരുന്നത് പരിഗണിച്ച്സ സംസ്ഥാന ര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലും ജില്ലാ സമ്മേളനങ്ങളുമായി സിപിഎം മുന്നോട്ട് പോയതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.