അരുണ്‍ബോസിന്റെ സംവിധാനത്തിൽ ഉണ്ണി മുകുന്ദനും അപര്‍ണാ ബാലമുരളിയും ഒന്നിക്കുന്നു; ചിത്രീകരണം പുനരാരംഭിച്ചു

single-img
20 January 2022

അരുണ്‍ബോസിന്റെ സംവിധാനത്തിൽ യുവ സൂപ്പർ താരം ഉണ്ണി മുകുന്ദനും അപര്‍ണാ ബാലമുരളിയും ഒന്നിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ഇടുക്കിയിലെ ചെറുതോണിയിൽ പുനരാരംഭിച്ചു. ഇതുവരെ പേരിടാത്ത ഈ സിനിമയുടെ സെക്കന്റെ ഷെഡ്യൂളിൽ പ്രധാനമായും അപര്‍ണ്ണയുടെ സോളോ പോര്‍ഷനുകളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. ഉണ്ണിമുകുന്ദന്‍ ഈ മാസം 24 നാണ് ജോയിന്‍ ചെയ്യുക.

കഴിഞ്ഞ വർഷം ഡിസംബറില്‍ എറണാകുളത്ത് ആരംഭിച്ച ചിത്രീകരണം രണ്ട് ദിവസത്തിനുശേഷം ചെറുതോണിയിലേയ്ക്ക് ഷിഫ്റ്റ് ചെയ്യുകയായിരുന്നു. ഇടയ്ക്ക് വച്ച് ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കുകയായിരുന്നു. അതാണിപ്പോള്‍ പുനഃരാരംഭിച്ചിരിക്കുന്നത്.

പ്രശസ്ത സംവിധായകന്‍ സലിം അഹമ്മദ് നിര്‍മ്മിക്കുന്ന ഈ ചിത്രം അരുണ്‍ബോസ് ആണ് സംവിധാനം ചെയ്യുന്നത്. ടോവിനോ നായകനായ ലൂക്കയ്ക്ക് ശേഷം അരുണും മൃദുല്‍ ജോര്‍ജും ചേര്‍ന്നാണ് ഈ സിനിമയ്ക്ക് തിരക്കഥ എഴുതുന്നത്.