കെപിസിസി ഗുണ്ടയുടെ ശിഷ്യന്മാര്‍ പൊതുശല്യമായാല്‍ നിലക്ക് നിര്‍ത്താന്‍ ഈ നാടിന് നന്നായി അറിയാം: ഡിവൈഎഫ്‌ഐ

single-img
20 January 2022

ഗുണ്ടകളെയും സാമൂഹ്യ ദ്രോഹികളെയും പൊതു സമൂഹം നിലക്ക് നിർത്തുക തന്നെ ചെയ്യുമെന്ന് കെ റെയില്‍ വിശദീകരണ യോഗത്തിനിടെ ആക്രമണം നടത്താന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പ്രതികരണവുമായി ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജര്‍.

കാറിൽ നാലു ഗുണ്ടകൾ വേഷം മാറി വരുന്നതിനെ സമരം എന്നാണോ പറയുക. ആരുടെയോ പാന്റും ധരിച്ചു വേഷം മാറി വന്നിട്ട് ജങ്ങളെയും ഉദ്യോഗസ്ഥരെയും തെറി വിളിക്കുന്ന തെരുവ് ഗുണ്ടകളായി യൂത്ത് കൊണ്ഗ്രെസ്സ് അധഃപതിച്ചിരിക്കുന്നു എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്കിൽ എഴുതി.

പോസ്റ്റിന്റെ പൂർണ്ണരൂപം:

ഗുണ്ടകളെയും സാമൂഹ്യ ദ്രോഹികളെയും പൊതു സമൂഹം നിലക്ക് നിർത്തുക തന്നെ ചെയ്യും.
ജനസമക്ഷം പരിപാടിയിൽ കുഴപ്പമുണ്ടാക്കാൻ നാല് ഗുണ്ടകൾ സുധാകരന്റെ കൊട്ടേഷൻ ഏറ്റെടുത്തു വരികയായിരുന്നു.

കാറിൽ നാലു ഗുണ്ടകൾ വേഷം മാറി വരുന്നതിനെ സമരം എന്നാണോ പറയുക. ആരുടെയോ പാന്റും ധരിച്ചു വേഷം മാറി വന്നിട്ട് ജങ്ങളെയും ഉദ്യോഗസ്ഥരെയും തെറി വിളിക്കുന്ന തെരുവ് ഗുണ്ടകളായി യൂത്ത് കോൺഗ്രസ് അധഃപതിച്ചിരിക്കുന്നു.

കെപിസിസി ഗുണ്ടയുടെ ശിഷ്യന്മാർ പൊതുശല്യമായാൽ നിലക്ക് നിർത്താൻ ഈ നാടിനു നന്നായി അറിയാം. ബാക്കി എല്ലാം കർമ്മ ഫലം അത്ര തന്നെ.