കേസ് അട്ടിമറിക്കാൻ ഓരോഘട്ടത്തിലും ദിലീപ് ശ്രമം നടത്തി; മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ

single-img
20 January 2022

കൊച്ചിയിൽ വാഹനത്തിൽ നടിയെ ആക്രമിച്ച കേസിൽ മുഖ്യ സൂത്രധാരൻ ദിലീപാണെന്ന് കോടതിയിൽ പ്രോസിക്യൂഷൻ. ഇതുവരെ 20 സാക്ഷികളാണ് കേസിൽ കൂറുമാറിയത്, ഈ കേസിൽ പ്രതിയായതുമുതൽ നിയമത്തിന്റെ പിടിയിൽ നിന്ന് വഴുതി മാറാനുളള സകല ശ്രമങ്ങളും പ്രതിയായ ദിലീപ് നടത്തിയതായും കേസ് അട്ടിമറിക്കാൻ ഓരോഘട്ടത്തിലും ദിലീപ് ശ്രമിച്ചു എന്നും പ്രോസിക്യൂഷൻ പറഞ്ഞു.

കേസിന്റെ അന്വേഷണത്തെ തടസപെടുത്തലാണ് ദിലീപിന്റെ ഉദ്ദേശം. എന്നാൽ, ദിലീപിൻറെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ റിപോർട്ട് സമർപ്പിക്കുകയുണ്ടായി. ഒരു ലൈംഗിക പീഡനം നടത്താൻ ക്രമിനലുകൾക്ക് ക്വട്ടേഷൻ നൽകിയത് നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിലാദ്യമാണെന്നും ഇത് അസാധാരണമായ കേസാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.

മാത്രമല്ല, ക്രമിനൽ കേസിലെ പ്രതി അന്വോഷണ ഉദ്യോഗസ്ഥരെ അപായപെടുത്താൻ ശ്രമിക്കുന്നതും പതിവില്ലാത്തതാണ്, അന്വേഷണ ഉദ്യോഗസ്ഥരെ അപായപെടുത്താൻ ഗൂഡാലോചന നടത്തിയത് ഗൗരവമുള്ള കാര്യമാണ്, ദിലീപ് വലിയ സ്വാധീനമുള്ള വ്യക്തിയാണ്, ദിലീപിന് കോടതി മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വിശദീകരിച്ചു.