പാകിസ്ഥാനിലെ ലാഹോറിൽ സ്ഫോടനം; മൂന്നുപേര്‍ കൊല്ലപ്പെട്ടു; ഒന്നര അടിയിലേറെ താഴ്ചയില്‍ ഗര്‍ത്തം രൂപപ്പെട്ടതായി റിപ്പോർട്ട്

single-img
20 January 2022

പാകിസ്ഥാനിലെ ലാഹോറിൽ ലോഹാരി ഗേറ്റിന് സമീപം ഉണ്ടായ വന്‍ സ്ഫോടനത്തിൽ മൂന്നുപേര്‍ കൊല്ലപ്പെട്ടതായും ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. ഇവിടെ സെറ്റ് ചെയ്ത ടൈം ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എത്രത്തോളം വലിയ സ്ഫോടനമാണ് നടന്നതെന്നും എത്ര അളവിലാണ് സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചിരിക്കുന്നതെന്നും അറിയാന്‍ ഇപ്പോഴുംഫോറന്‍സിക് പരിശോധന നടക്കുകയാണ്. അതേസമയം, സ്ഫോടനം നടന്ന സ്ഥലത്ത് ഒന്നര അടിയിലേറെ താഴ്ചയില്‍ ഗര്‍ത്തം രൂപപ്പെട്ടതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഇവിടെ ഉണ്ടായിരുന്ന ഒരു മോട്ടോര്‍ സൈക്കിളില്‍ ഘടിപ്പിച്ചിരുന്ന ബോംബാണ് അനാര്‍ക്കലി മേഖലയില്‍ പൊട്ടിത്തെറിച്ചതെന്നാണ് പാക് മാധ്യമങ്ങള്‍ വിശദമാക്കുന്നത്. നിലവിൽ പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാന്‍ബജാദാര്‍ സ്ഫോടനത്തില്‍ പൊലീസില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

സ്‌ഫോടനത്തിൽ പരിക്കേറ്റവര്‍ക്ക് ചികിത്സാ സഹായം ഒരുക്കണമെന്നും അദ്ദേഹംആവശ്യപ്പെട്ടു. സംസ്ഥാനത്തെ നിയമ പരിപാലന രംഗത്ത് വീഴ്ചയുണ്ടെന്ന് സ്ഥാപിക്കാനുള്ള കരുതിക്കൂട്ടിയുള്ള ആക്രമണമെന്നാണ് സംഭവത്തെ പഞ്ചാബ് മുഖ്യമന്ത്രി കാണുന്നത്.