ജനറൽ ബിപിന്‍ റാവത്തിന്റെ സഹോദരന്‍ ബിജെപിയില്‍ ചേര്‍ന്നു

single-img
19 January 2022

തമിഴ്‌നാട്ടിൽ നീലഗിരിക്ക് സമീപം കുനൂരിലുണ്ടായ സൈനിക ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച രാജ്യത്തിന്റെ പ്രഥമ സംയുക്ത സൈനിക മേധാവി ജനറൽ ബിപിന്‍ റാവത്തിന്റെ സഹോദരന്‍ ബിജെപിയില്‍ ചേര്‍ന്നു. റിട്ട. കേണല്‍ വിജയ് റാവത്ത് ഇന്ന് രാജ്യ തലസ്ഥാനമായ ഡൽഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ബിജെപി അംഗത്വം സ്വീകരിച്ചു.

ഈ ചടങ്ങിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ചടങ്ങില്‍ സന്നിഹിതനായിരുന്നു.
തന്നെ ബിജെപിയിലേക്ക് ചേരാന്‍ പ്രേരിപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദര്‍ശങ്ങളാണെന്ന് അംഗത്വം സ്വീകരിച്ചുകൊണ്ട് വിജയ് റാവത്ത് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീര്‍ഘവീക്ഷണം രാജ്യത്തെ ഉജ്ജ്വലമായി മുന്നോട്ട് നയിക്കുന്നുവെന്നും അദേഹം കൂട്ടിച്ചേർത്തു.നേരത്തെ, 34 വര്‍ഷത്തെ സൈനിക ജീവിതത്തിന് ശേഷം കേണല്‍ പദവിയിലിരിക്കെയാണ് വിജയ് റാവത്ത് വിരമിക്കുന്നത്. അന്തരിച്ച ബിപിന്‍ റാവത്തിന്റെ ഇളയ സഹോദരനാണ് ഇദ്ദേഹം.