രക്തബന്ധമുള്ളവരുമായുള്ള ലൈംഗിക ബന്ധം നിരോധിക്കാൻ ഫ്രാൻസ്

single-img
19 January 2022

ഒരേ കുടുംബത്തിലെതന്നെ മാതാവ്, പിതാവ്, സഹോദരങ്ങള്‍ എന്നിങ്ങിനെരക്തബന്ധമുള്ളവരുമായുള്ള ലൈംഗിക ബന്ധം നിയമപരമായി നിരോധിക്കാനൊരുങ്ങി ഫ്രാൻസിന്റെ ഭരണകൂടം. രാജ്യത്ത് ഇപ്പോൾ 18 വയസ്സിന് മുകളിലുള്ള ആര്‍ക്കും ആരുമായുംപരസ്പര സമ്മത പ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്നാണ് നിയമം ഉള്ളത്.

‘ഇനി ഏതു പ്രായമായാലും നിങ്ങളുടെ പിതാവ്, മാതാവ്, മകന്‍, മകള്‍ എന്നിവരുമായി ലൈംഗിക ബന്ധം പാടില്ല. കാരണം, അതൊരുപ്രായത്തിന്റെ പ്രശ്നമല്ല. മറിച്ചു ഇന്‍സെസ്റ്റിനെതിരെ പോരാടുകയാണ് ഞങ്ങള്‍’ രാജ്യത്തിന്റെ ശിശുക്ഷേമ മന്ത്രാലയം സെക്രട്ടറി അഡ്രിയാന്‍ ടാക്വെ പറയുന്നു.

ഫ്രാൻസിൽ ഇപ്പോൾ തന്നെ പത്തില്‍ ഒരാള്‍ ഇന്‍സെസ്റ്റിന്റെ ഇരകളാണെന്ന് അടുത്തിടെ ഒരഭിപ്രായ സര്‍വേ കണ്ടെത്തിയിരുന്നു. ആ കൂട്ടത്തിൽ 78 ശതമാനം പേരും സ്ത്രീകളാണ്. ഇത്തരക്കാരിൽ കേവലം പത്തു ശതമാനം പേര്‍ മാത്രമാണ് പരാതി നല്‍കാറുള്ളത്. അവയിൽഒരു ശതമാനം പേര്‍ക്കു മാത്രമേ ശിക്ഷ വിധിച്ചിട്ടുള്ളൂ എന്നതാണ് വാസ്തവം.

ഇപ്പോൾ സമാന ചിന്തയുള്ള മിക്ക യൂറോപ്യന്‍ രാജ്യങ്ങളുടെയും പാത പിന്തുടര്‍ന്ന്, രണ്ടു നൂറ്റാണ്ടിന് ശേഷമാണ് ഫ്രാന്‍സിന്റെ ഈ ചരിത്രപരമായ തീരുമാനം. ഫ്രഞ്ച് വിപ്ലവത്തിന് ശേഷമായിരുന്നു രക്തബന്ധമുള്ളവരുമായുള്ള ലൈംഗിക ബന്ധം, പ്രകൃതിവിരുദ്ധ ഭോഗം തുടങ്ങിയവ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് ഭരണകൂടം ഒഴിവാക്കിയത്.