കോവിഡ് വ്യാപനം; സംസ്ഥാനത്തെ കോളേജുകൾ അടയ്ക്കാൻ സാധ്യത

single-img
19 January 2022

കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്തെ കോളേജുകൾ അടയ്ക്കാൻ സാധ്യത. ഇക്കാര്യത്തിൽ അന്തിമ തീരുമാനം നാളത്തെ അവലോകന യോഗത്തിൽ എടുക്കുമെന്നാണ് വിവരം. ഈ യോഗത്തിന്റെ അജൻഡയിൽ കോളേജ് അടക്കൽ കൂടി ഉൾപെടുത്തിയിട്ടുണ്ട്.

നാളെ വൈകുന്നേരം അഞ്ചിനാണ് അവലോകനയോഗം ചേരുന്നത്. അമേരിക്കയിൽ ചികിത്സയ്ക്കായി പോയ മുഖ്യമന്ത്രി ഓൺലൈനായി ഈ യോഗത്തിൽ പങ്കെടുക്കും. സംസ്ഥാനത്താകെ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉൾപ്പെടെ നൂറിലേറെ ക്ലസ്റ്ററുകൾ രൂപപ്പെട്ട സാഹചര്യത്തിൽ അവലോകന യോഗത്ത പൊതു സ്ഥലത്തെ കടുത്ത നിയന്ത്രണങ്ങളിലടക്കം തീരുമാനമെടുക്കുമെന്നാണ് വിവരം. 120 ലേറെ കൊവിഡ് ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. എംജി കോളേജ്, ആൾ സെയിൻ്റ്സ്. മാർ ഇവാനിയോസ് അടക്കമുള്ള തലസ്ഥാനത്തെ നിരവധി കോളേജുകൾ അടച്ചു കഴിഞ്ഞു.