മുലായം സിങ് യാദവിന്റെ മരുമകൾ അപർണ ബിജെപിയിൽ ചേർന്നു

single-img
19 January 2022

നിയമസഭാ തെരഞ്ഞെടുപ്പ് സമീപത്തെത്തി നിൽക്കവേ മുലായം സിങ് യാദവിന്റെ മരുമകൾ അപർണ യാദവ് ബിജെപിയിൽ ചേർന്നു. മുലായമിന്റെ ഇളയ മകനായ പ്രതീക് യാദവിന്റെ ഭാര്യയാണ് അപർണ. ബിജെപിയിൽ ചേർന്നാൽ അപർണക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകുമെന്ന് ബിജെപി നേതൃത്വം ഉറപ്പ് നൽകിയിരുന്നു.

നേരത്തെ സമാജ്‌വാദി പാർട്ടിയിൽ സജീവമായി പ്രവർത്തിച്ചിരുന്നയാളാണ്‌ അപർണ യാദവ്. 2017ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ലഖ്നൗ കന്റോൺമെന്റ് മണ്ഡലത്തിൽ മത്സരിച്ച അവർ ബിജെപി സ്ഥാനാർത്ഥിയായ റിതാ ബഹുഗുണ ജോഷിയോട് 33,796 വോട്ടിനാണ് പരാജയപ്പെട്ടത്.

അതേസമയം, മുൻപ്, സ്വഛ് ഭാരത് ക്യാമ്പയിനിന്റെ പേരിൽ നരേന്ദ്രമോദി സർക്കാരിനെ പ്രശംസിച്ച് അപർണ രംഗത്തെത്തിയിരുന്നു.