ടെലിപ്രോംറ്ററിന് പോലും ഇത്രയും വലിയ കള്ളം സഹിക്കാനായില്ല; പ്രധാനമന്ത്രിക്കെതിരെ പരിഹാസവുമായി രാഹുൽ ഗാന്ധി

single-img
18 January 2022

ലോക എക്കണോമിക് ഫോറത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുന്നതിനിടെ ഇന്ത്യൻ പ്രധാനമന്ത്രിനരേന്ദ്ര മോദിയുടെ ടെലിപ്രോറ്റര്‍ തകരാറിലായി പ്രസംഗം തടസപ്പെട്ടതിനെ കളിയാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

സോഷ്യൽ മീഡിയയായ ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.‘ഇത്‌നാ ജൂഠ് ടെലിപ്രോംറ്റര്‍ ഭി നഹി ജല്‍ പായേ’ (ടെലിപ്രോംറ്ററിന് പോലും ഇത്രയും വലിയ കള്ളം സഹിക്കാനായില്ല)- രാഹുൽ ട്വീറ്റ് ചെയ്തു. മറുഭാഗത്താവട്ടെ ഈ പരിപാടിയുടെ സംഘാടകരെ കുറ്റപ്പെടുത്തി ബിജെപി ഹാന്‍ഡിലുകളില്‍ ട്വീറ്റുകൾ നിറയുകയാണ്.

‘ചിലസാങ്കേതിക തകരാറില്‍ ആവേശം കൊള്ളുന്നവര്‍ ഈസംഭവം വേള്‍ഡ് എക്കണോമിക് ഫോറത്തിന്റെ അവസാനമാണ് സംഭവിച്ചത് എന്ന കാര്യം അറിഞ്ഞില്ലേ എന്നും പ്രധാനമന്ത്രിയുടെ വാക്കുകളെ തുടര്‍ന്നു കേള്‍ക്കാന്‍ സാധിക്കാത്തതുകൊണ്ടാണ് അവര്‍ ആദ്യം മുതല്‍ തുടരാന്‍ അഭ്യര്‍ത്ഥിച്ചതെന്നും പറയുന്നു.