വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്ക് കോവിഡ്; സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

single-img
18 January 2022

സംസ്ഥാന വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധയെ തുടർന്ന് മന്ത്രിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശപ്പിച്ചു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

തലസ്ഥാനത്തെ മന്ത്രിയുടെ ഓഫീസിലുള്ള ഒരു ജീവനക്കാരന് കോവിഡ് ഉണ്ടായിരുന്നു. ഇയാൾ നേരത്തെ തന്നെ ക്വാറന്റെയിനില്‍ പ്രവേശിച്ചിരുന്നു എന്നാണ് വിവരം. ഇപ്പോൾ ശാരീരികഅവശതകൾ കണ്ടതിനെ തുടര്‍ന്നാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.