എംഎല്‍എയാകാനും മന്ത്രിയാകാനുമില്ല; യുപിയിൽ ഭീം ആര്‍മി ഒറ്റക്ക് മല്‍സരിക്കും: ചന്ദ്രശേഖർ ആസാദ്

single-img
18 January 2022

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുപിയിൽ ചന്ദ്രശേഖര്‍ ആസാദിന്റെ ഭീം ആര്‍മി ഒറ്റക്ക് മല്‍സരിക്കും. നിലവിൽ കോണ്‍ഗ്രസുമായിപാർട്ടി ആസാദ് പിന്‍വാതില്‍ ചര്‍ച്ച നടത്തുന്നതായി ചില റിപ്പോര്‍ട്ടുകള്‍ ദേശീയ മാധ്യമങ്ങളിലൂടെ പുറത്തു വരുന്നുണ്ട്.

എന്തായാലും കോണ്‍ഗ്രസുമായുള്ള സഖ്യചര്‍ച്ച സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ഇന്ന് തന്നെയുണ്ടാകുമെന്നും ആസാദ് വ്യക്തമാക്കിയിട്ടുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം. സംസ്ഥാനത്തെ തെരഞ്ഞെടുപ്പില്‍ ഭീം ആര്‍മിയുടെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചുകൊണ്ട് പ്രതികരിക്കവെയാണ് പാര്‍ട്ടി ഒറ്റക്കു മല്‍സരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും കോണ്‍ഗ്രസുമായി സഖ്യ ചര്‍ച്ച നടക്കുന്നതായി ആസാദ് ചില സൂചന നല്‍കിയത്.

തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ബിജെപിക്കെതിരെ നിലകൊള്ളുന്ന കക്ഷികളെ പിന്തുണയ്ക്കുമെന്നും ആസാദ് അറിയിക്കുകയുണ്ടായി. അതേസമയം തന്നെ, എംഎല്‍എയാകാനും മന്ത്രിയാകാനും താനില്ലെന്ന് ആസാദ് വ്യക്തമാക്കി. യുപിയിലെ വിവിധ പ്രതിപക്ഷ കക്ഷികള്‍ക്കിടയിലെ ഭിന്നത ബിജെപിയെ വീണ്ടും അധികാരത്തിലെത്തിച്ചാല്‍ അതെല്ലാവര്‍ക്കും തിരിച്ചടിയാകുമെന്നുംഅദ്ദേഹം മുന്നറിയിപ്പു നല്‍കി. മാത്രമല്ല, നൂറ് സീറ്റുകള്‍ വാഗ്ദാനം ചെയ്താലും എസ്പിയിലേക്കില്ലെന്ന് ആസാദ് ആസാദ് വ്യക്തമാക്കുകയും ചെയ്തു.