ദിലീപിന്റെ സുഹൃത്തിന്റെയും സഹോദരീഭര്‍ത്താവിന്റെയും വീടുകളില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്

single-img
17 January 2022

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ സുഹൃത്ത് ശരത് ജി നായരുടെയും സഹോദരീ ഭര്‍ത്താവ് സുരാജിന്റെയും വീടുകളില്‍ ക്രൈംബ്രാഞ്ച് സംഘം റെയ്ഡ് നടത്തുന്നു . ദിലീപും സൂരജ്ഉം നൽകിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് ക്രൈംബ്രാഞ്ച് ഇന്ന് റെയ്ഡ് നടത്തുന്നത് .

സംഘത്തിന്റെ പരിശോധന ഇപ്പോള്‍ അഞ്ചുമണിക്കൂര്‍ പിന്നിട്ടു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കണ്ടെത്താനും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ സമീപ ദിവസങ്ങളിൽ വെളിപ്പെടുത്തിയ തോക്കിന്റെ വിവരങ്ങള്‍ ലഭിക്കാനുമാണ് ക്രൈംബ്രാഞ്ച് പ്രധാനമായും പരിശോധന നടത്തുന്നത്.

ക്രൈംബ്രാഞ്ച് എസ്പിയായ മോഹനചന്ദ്രനും സിഐ വര്‍ഗീസ് അലക്‌സാണ്ടറുമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്. സുരാജിന്റെ കൊച്ചിയിലുള്ള ഫ്‌ലാറ്റിലും ശരത്തിന്റെ ആലുവയിലെ വീട്ടിലുമാണ് പരിശോധന. നേരത്തെ ഈ കേസിൽ ബന്ധപ്പെട്ട് സൂര്യ ഹോട്ടല്‍സ് ഉടമയായ ശരത്തിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിച്ചെങ്കിലും ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ശരത് ഒളിവിലാണെന്നാണ് ലഭ്യമാകുന്ന സൂചന.