അബുദാബിയിലെ സ്‌ഫോടനം; രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 3 പേര്‍ കൊല്ലപ്പെട്ടു

single-img
17 January 2022

യുഎഇയിലെ അബുദാബിയിൽ നടന്ന സ്‌ഫോടനത്തില്‍ രണ്ട് ഇന്ത്യക്കാരും ഒരു പാക് പൗരനും ഉൾപ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. അബുദാബി രാജ്യാന്തര വിമാനത്താവളത്തിന് സമീപം മൂന്ന് ഇന്ധന ടാങ്കറുകളാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം യമനിലെ ഹൂതി വിമതര്‍ ഏറ്റെടുക്കുകയും ചെയ്തു. ഇവിടെ നടന്നത് ഡ്രോണ്‍ ആക്രമണമാണെന്നാണ് പ്രാഥമിക അന്വേഷണ നിഗമനം.

പരിശോധനയിൽ ഡ്രോണുകളെന്നു സംശയിക്കുന്ന പറക്കുന്ന ചെറിയ വസ്തുക്കളാണ് പൊട്ടിത്തെറിക്കും തീപിടിത്തത്തിനും കാരണമായതെന്ന് അബുദാബി പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. സ്‌ഫോടനത്തിൽ കാര്യമായ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. അതേസമയം, തങ്ങൾ യുഎഇയില്‍ ആക്രമണം നടത്തിയതായി ഹൂതി സൈനിക വക്താവ് യഹിയ സറേ പറഞ്ഞു.