ഒരു പെണ്ണായിരുന്നെങ്കില്‍ അന്തസ്സായി ഡബ്ല്യൂസിസിയില്‍ ചേരാമായിരുന്നു; കുറിപ്പുമായി ഹരീഷ് പേരടി

single-img
16 January 2022

മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവിന് അഭിനന്ദനങ്ങളുമായി നടന്‍ ഹരീഷ് പേരടി. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നാവശ്യപ്പെട്ട് വനിതാ കമ്മീഷന്റെ കണ്ട പെണ്‍സൈന്യത്തിന് അഭിവാദ്യങ്ങള്‍ അർപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

തന്റെ കുറിപ്പില്‍ പെണ്ണായിരുന്നെങ്കില്‍ അന്തസ്സായി ഡബ്ല്യൂസിസിയില്‍ ചേരാമായിരുന്നു എന്നും ഹരീഷ് എഴുതി. ആണ്‍ കളകളെ പറിച്ചുകളഞ്ഞുള്ള ഈ മുന്നേറ്റം അഭിമാനമാണെന്നും പെണ്ണായ നിങ്ങള്‍ പോരാടി കയറുമ്പോള്‍ ആണായ ഞങ്ങള്‍ വിറയ്ക്കുന്നതെന്തേയെന്നും ഹരീഷ് ചോദിക്കുന്നു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ് പൂർണ്ണരൂപം:

‘പെണ്‍ സൈന്യത്തിന് അഭിവാദ്യങ്ങള്‍…ഒരു പെണ്ണായിരുന്നെങ്കില്‍ അന്തസ്സായി ഡബ്ല്യൂ.സി.സിയില്‍ ചേരാമായിരുന്നു എന്ന് തോന്നിപോകുന്ന സന്ദര്‍ഭം …ആണ്‍ കളകളെ പറിച്ചുകളഞ്ഞുള്ള ഈ മുന്നേറ്റം അഭിമാനമാണ്…പെണ്ണായ നിങ്ങള്‍ പോരാടി കയറുമ്പോള്‍ ആണായ ഞങ്ങള്‍ വിറയ്ക്കുന്നതെന്തേ?,’