കമ്മീഷന്‍ അടിച്ചു മാറ്റാൻ സിപിഎം ഉണ്ടാക്കിയ ഉടായിപ്പ് പദ്ധതിയാണ് കെ റെയിൽ: പി കെ കൃഷ്ണദാസ്

single-img
16 January 2022

കമ്മീഷന്‍ അടിച്ചു മാറ്റാൻവേണ്ടി സിപിഎം ഉണ്ടാക്കിയ ഉടായിപ്പ് പദ്ധതിയാണ് കെ റെയിലെന്നും ഇത്തരത്തിൽ ഒരു ഉടായിപ്പ് പദ്ധതിക്ക് റെയില്‍വേ അനുമതി നല്‍കാന്‍ ഇടയില്ലെന്നും റെയില്‍വേ പാസഞ്ചേഴ്‌സ് വെല്‍ഫെയര്‍ കമ്മിറ്റി അംഗവും ബിജെപി നേതാവുമായ പികെ.കൃഷ്ണദാസ്.

സംസ്ഥാനത്തിന്റെ സുരക്ഷാ കാരണങ്ങള്‍ കൊണ്ടല്ല ജനങ്ങളെ ഭയന്നതിനാലാണ് ഇത് വരെ സർക്കാർ ഡിപിആര്‍ പുറത്തു വിടാതിരുന്നതും അദ്ദേഹം ആരോപിച്ചു. രാജ്യത്തിന്റെ സൈന്യവുമായി കെ-റെയില്‍ ഇതുവരെ ഒരു കരാറും ഉണ്ടാക്കിയിട്ടില്ല. എന്താണോ ജനങ്ങളുടെ ആശങ്ക അത് 100 ശതമാനം ശരിയെന്ന് ബോധ്യമായി. കേരളത്തിന്റെ സര്‍വ്വനാശ പദ്ധതി എന്ന് നിസ്സംശയം പറയാനാവുമെന്നും അദ്ദേഹം പറഞ്ഞു.

പിണറായിയുടെ കെ റെയില്‍ തനി ഉടായിപ്പ് പദ്ധതിയാണ്. പദ്ധതി ചര്‍ച്ച ചെയ്യാതെ സി പി എം സമ്മേളനങ്ങൾ ചൈനയെ സ്തുതിക്കുകയാണ്. പൊതുവേദികളില്‍ ചൈനയെ സ്തുതിക്കുന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണം. എസ്ആര്‍പിയുടെ ചൈനാ സ്തുതി പാര്‍ട്ടി നിലപാടാണോ എന്ന് പിണറായി വ്യക്തമാക്കണമെന്നും കൃഷ്ണദാസ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.