എസ്എഫ്ഐ കൊടിമരം തകര്‍ത്ത തകർത്ത സംഭവം; കൊച്ചി കോർപ്പറേഷൻ കൗൺസിലറും കെഎസ് യു യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരും അറസ്റ്റില്‍

single-img
16 January 2022

എറണാകുളം ഗവ. ലോ കോളേജിലെ എസ്എഫ്ഐ കൊടിമരവും പ്രചരണ സാമഗ്രികളും നശിപ്പിച്ച സംഭവത്തിൽ കൊച്ചി കോർപ്പറേഷൻ കൗൺസിലറും, കെഎസ്യു യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരും അറസ്റ്റില്‍. വത്തുരുത്തി ഡിവിഷന്‍ കൌണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ ടിബിന്‍ ദേവസ്യയാണ് അറസ്റ്റിലായ കൌണ്‍സിലര്‍..

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പിവൈ ഷാജഹാന്‍, കെഎസ്യുവിന്റെ കളമശേരി മണ്ഡലം പ്രസിഡന്‍റ് കെഎം കൃഷ്ണലാല്‍ എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികള്‍. എറണാകുളം സൌത്തിലെ ലോഡ്ജില്‍ നിന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിനു പിന്നാലെ കോടതിയില്‍ ഹാജറാക്കി ഇവരെ റിമാന്‍റ് ചെയ്തു. എസ്എഫ്ഐ ലോ കോളേജ് യൂണിറ്റ് സെക്രട്ടറിയുടെ പരാതിയിലാണ് അറസ്റ്റ്. ശനിയാഴ്ച പുലര്‍ച്ചെ രാത്രി ഒന്നര മണിയോടെയാണ് കോളേജിന്‍റെ മതില്‍ ചാടിക്കടന്ന് കെ.എസ്.യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊടിമരം തകര്‍ക്കുകയും, പ്രചരണ സാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്തത്.