പരസ്പര സമ്മതത്തോടെയാണ് പങ്കാളികളെ പങ്കുവെക്കുന്നതെങ്കില്‍ ഇടപെടാനാകില്ല; സദാചാര പോലീസിംഗ് ആകുമെന്ന് ജില്ലാ പൊലീസ് മേധാവി

single-img
16 January 2022

പരസ്പര സമ്മതത്തോടെയാണ് പങ്കാളികളെ കൈമാറുന്നതെങ്കിൽ ഇടപെടാനാകില്ലെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ പ്രതികരിച്ചു. കോട്ടയത്തു പങ്കാളികളെ പരസ്പരം കൈമാറിയ സംഭവം വിവാദമാകുകയും സംസ്ഥാനമാകെ ഇതുപോലുള്ള സംഘങ്ങൾ സജീവമാണെന്ന വാർത്തകൾ പുറത്തു വരികയും ചെയ്​ത സാഹചര്യത്തിലാണ്​ ജില്ലാ പൊലീസ് മേധാവിയുടെ ഈ പ്രതികരണം.

പരസ്പരം സമ്മതത്തോടുകൂടി നടത്തപ്പെടുന്ന പങ്കാളി കൈമാറ്റക്കേസിൽ പോലീസിന് ഇടപെടാൻ പരിമിതികളുണ്ട് എന്ന് ജില്ലാ പോലീസ് മേധാവി ചൂണ്ടിക്കാട്ടി. അതിൽ ഇടപെട്ടാൽ മോറൽ പോലീസിംഗ് ആയി ഇതു മാറും എന്നാണ് വിശദീകരണം. അതിനാൽ തന്നെ പരാതി ഉള്ള കേസിൽ മാത്രമേ പോലീസിന് നടപടി എടുക്കാൻ ആകു എന്നും ഡി ശില്പ വ്യക്തമാക്കി. അങ്ങിനെ ചെയ്തില്ലെങ്കിൽ നിയമപരമായ തിരിച്ചടി ഉണ്ടാകും എന്നാണ് അവർ ചൂണ്ടിക്കാണിക്കുന്നത്.

കോട്ടയത്ത് ഇപ്പോൾ എടുത്തിട്ടുള്ള ഉള്ള കേസ് ബലാത്സംഗക്കേസ് ആയി ആണ് പോലീസ് കൈകാര്യം ചെയ്യുന്നത് എന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. ഈ വിഷയത്തിൽ ഭർത്താവ് മറ്റുള്ളവരോട് ലൈംഗികബന്ധത്തിന് ഏർപ്പെടണമെന്ന് നിർബന്ധിച്ചതായി പരാതിക്കാരിയായ ഭാര്യ മൊഴി നൽകി. അതാണ് കേസിൽ നിർണായകമായത് എന്നും ജില്ലാ പോലീസ് മേധാവി പറയുന്നു.

കോട്ടയം സ്വദേശിനി പോലീസിൽ നൽകിയ പരാതിയിൽ ഒൻപത് പ്രതികളാണ് ഉള്ളത്. ഇവരിൽ ആറു പേരെ മാത്രമാണ് പിടിക്കാൻ പോലീസിന് ആയത്. ആദ്യ ദിവസങ്ങളിൽ തന്നെ ആറുപേരെ പിടികൂടിയെങ്കിലും പിന്നീടുള്ള അന്വേഷണം ഇഴയുകയായിരുന്നു. പാലാ സ്വദേശിയും കൊച്ചി സ്വദേശിയും കൊല്ലം സ്വദേശിയുമാണ് ഈ ഇനി കേസിൽ അറസ്റ്റിൽ ആകാൻ ഉള്ളത്.