നമ്മളെ നേരെയാക്കീട്ടെ ഓൻ പോവുള്ളൂ; അള്ളാഹു അയച്ചതാണ് കൊവിഡ് എന്ന ചെകുത്താനെ; വിവാദമായി ടി കെ ഹംസയുടെ പരാമർശം

single-img
16 January 2022

കൊവിഡ് വൈറസിനെ അയച്ചത് അല്ലാഹു ആണെന്ന് സിപിഎം നേതാവ് ടി കെ ഹംസ . ആ വൈറസ് നമ്മളെ നന്നാക്കിയിട്ടേ പോകൂവെന്നും കോഴിക്കോട് വഖഫ് സ്വത്ത് സംരക്ഷ ബഹുജന കണ്‍വെന്‍ഷനിലായിരുന്നു ടി കെ ഹംസയുടെ വിവാദ പരാമർശം. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങിനെ:

“എവിടെയൊക്കെയാണ് തകരാറ് എന്ന് നമ്മൾ പഠിക്കണം. പഠിക്കാത്തത് കൊണ്ടും അവയെ തിരുത്താത്തത് കൊണ്ടും അള്ളാഹു അയച്ചതാണ് കൊവിഡ് 19 എത്ത ചെകുത്താനെ. നമ്മളെ നേരെയാക്കീട്ടെ ഓൻ പോവുള്ളൂ, സംശയം വിചാരിക്കണ്ട. നമ്മളൊരുപാട് നേരെയാവാനുണ്ട്. ഖുറാനിൽ നിന്ന് വഖഫ് ജീവനക്കാരായ നമ്മൾ വ്യതിചലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം.

ഇത്തരത്തിൽ ഒരു ആത്മപരിശോധന വേണം. ഇപ്പോൾ നാലാമത്തേത് കഴിഞ്ഞു, അഞ്ചാമത്തേത് വരികയാണ്. നമ്മൾ ഒരുപാട് നേരേയാവാനുണ്ട്. നേരെയാവാൻ നമ്മൾ ശ്രമിക്കണം. ഇങ്ങനെയായിരുന്നു ഹംസയുടെ പ്രസംഗം.