സർക്കാരിന് സാവകാശം നൽകണം; തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ വിമർശനങ്ങളോട് കോടിയേരി ബാലകൃഷ്ണന്‍

single-img
15 January 2022

രണ്ടാം പിണറായി വിജയൻ സർക്കാരിനെതിരെ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ ഉയർന്നുവന്ന വ്യാപക വിമര്‍ശനങ്ങളില്‍ പ്രതിരോധം തീര്‍ത്ത് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അഞ്ച് കൊല്ലം പിന്നിട്ട സർക്കാരിനോടാണ് ഒന്‍പത് മാസം പ്രായമായതിനെ താരതമ്യം ചെയ്യുന്നതെന്നു പറഞ്ഞ കോടിയേരി സർക്കാരിന് സാവകാശം നൽകണമെന്നും ആവശ്യപ്പെട്ടു.

സമ്മേളനത്തിൽ ഉയർന്ന വിമർശനം അതാത് വകുപ്പുകളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കോടിയേരി പറഞ്ഞു. ആദ്യ പിണറായി സർക്കാർ കൊള്ളാം പക്ഷെ രണ്ടാം പിണറായി സർക്കാർ പോര. ആഭ്യന്തര വകുപ്പിൽ പിടി അയയുന്നു എന്നിങ്ങിനെ സര്‍ക്കാരിനെതിരെ നിരവധി വിമര്‍ശനങ്ങളാണ് സമ്മേളനത്തില്‍ ഉയര്‍ന്നത്. പാളയം ഏര്യാ കമ്മിറ്റിക്ക് വേണ്ടി വി കെ പ്രശാന്ത് ഉൾപ്പെടെയുള്ളവർ വിമർശനവുമായി എത്തിയിരുന്നു.

പ്രധാനമായും സംസ്ഥാന ആരോഗ്യ, വ്യവസായ മന്ത്രിമാര്‍ക്കെതിരെ വളരെ ​ഗൗരവതരമായ വിമര്‍ശവും കോവളം ഏരിയാ കമ്മിറ്റിയില്‍ ഉയര്‍ന്നിരുന്നു. ആരോ​ഗ്യമന്ത്രി യുടെ ഓഫീസില്‍ പാവങ്ങള്‍ക്ക് കയറാന്‍ കഴിയുന്നില്ലെന്നായിരുന്നു വിമര്‍ശനം.