കോവിഡ് നിയന്ത്രണങ്ങൾ; കോണ്‍ഗ്രസിന്റെ എല്ലാ പൊതുപരിപാടികളും മാറ്റിവെച്ചതായി കെ സുധാകരന്‍

single-img
15 January 2022

ഈ മാസം 16 മുതല്‍ 31 വരെയുള്ള സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ എല്ലാ പൊതുപരിപാടികളും മാറ്റിവെച്ചതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി അറിയിച്ചു. സർക്കാർ പുറപ്പെടുവിച്ച കോവിഡ് നിയന്ത്രണങ്ങൾ മാനിച്ചാണ് കോൺഗ്രസ് തീരുമാനം.

അതേസമയം, മറ്റു പരിപാടികള്‍ കോവിഡ് വ്യവസ്ഥകള്‍ പാലിച്ചു മാത്രമേ നടത്താവൂ എന്നും സുധാകരൻ നിര്‍ദേശിച്ചു. ജനുവരി 17ന് അഞ്ച് സര്‍വകലാശാലകളിലേക്കു നടത്താനിരുന്ന യുഡിഎഫ് മാര്‍ച്ചും പുതിയ തീരുമാന ഭാഗമായി മാറ്റിവെച്ചിട്ടുണ്ട്. അതേസമയം, കോവിഡ് വൈറസ് വ്യാപന നിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ ജില്ലാ ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലയിൽ പൊതുയോഗങ്ങളും സാമൂഹിക ഒത്തുചേരലുകളും നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവിറക്കുകയും ചെയ്തു.