ഉറപ്പുകൾ പാലിക്കാതെ കേന്ദ്രസർക്കാർ; ജനുവരി 31ന് പ്രതിഷേധദിനമായി ആചരിക്കാൻ കര്‍ഷക സംഘടനകള്‍

single-img
15 January 2022

കേന്ദ്ര കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ച് ഈ മാസം 31 ‘വിരോധ് ദിവസ്’ എന്ന പേരില്‍ പ്രതിഷേധദിനമായി ആചരിക്കുമെന്ന് ഭരതീയ കിസാന്‍ യൂണിയന്‍ വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു. ഇത്രകാലമായിട്ടും കേന്ദ്രസര്‍ക്കാര്‍ താങ്ങുവില നിശ്ചയിക്കാനുള്ള സമിതി രൂപീകരിക്കുകയോ തങ്ങളെ ചര്‍ച്ചകള്‍ക്കായി വിളിക്കുകയോ ചെയ്തിട്ടില്ല.
യുപിയിലെ ലഖിംപൂര്‍ ഖേരി സംഭവത്തില്‍ ആശിഷ് മിശ്രയെ ഇനിയും മന്ത്രി സഭയില്‍ നിന്നും പുറത്താക്കിയിട്ടില്ലെന്നും നേതാക്കൾ പറഞ്ഞു.

തുടർന്നും കേന്ദ്രസര്‍ക്കാര്‍ തങ്ങൾ ഉയർത്തുന്ന ആവശ്യങ്ങളോട് പ്രതികരിച്ചില്ലെങ്കില്‍ ജനുവരി 31ന് വിരോധ് ദിവസായി ആചരിക്കുംമെന്ന് കര്‍ഷകനാതാവായ യുദ്ധ്‌വീര്‍ സിംഗ് അറിയിച്ചു. കഴിഞ്ഞ മാസം 11ന് നടക്കാനിരുന്ന സമരം തങ്ങള്‍ മാറ്റിവെക്കുകയായിരുന്നുവെന്നും ഇനിയും തങ്ങളുടെ ആവശ്യങ്ങളോട് പ്രതികരിക്കാന്‍ ഒരുക്കമല്ലെങ്കില്‍ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും മന്ത്രിമാരുടെ കോലം കത്തിക്കുമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.