ബിഷപ്പ് ഫ്രാങ്കോയെ കുറ്റ വിമുക്തനാക്കിയ വിധി; അപ്പീൽ നൽകാൻ പരാതിക്കാരിയും പോലീസും ഒരുങ്ങുന്നു

single-img
15 January 2022

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റ വിമുക്തനാക്കിയ കോടതി വിധിക്കെതിരെ പരാതിക്കാരിയും സംസ്ഥാന പോലീസും അപ്പീൽ നൽകും. ഇതിന്റെ ഭാഗമായി നിയമവകുപ്പിനോട് പൊലീസ് നിയമോപദേശം തേടി. വിചാരണയിൽ ഇരയ്ക്ക് അനുകൂലമായ തെളിവുകൾ കോടതി മുഖവിലയ്ക്ക് എടുത്തില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. സംസ്ഥാന നിയമ വകുപ്പ് അഡീഷണൽ സെക്രട്ടറി സുചിത്രയോടാണ് കോട്ടയം ജില്ലാ പൊലീസ് മേധാവി നിയമോപദേശം തേടിയത്.

ഇവിടെ നിന്നും അനുകൂലമായി റിപ്പോർട്ട് ലഭിച്ച് കഴിഞ്ഞാൽ ഉടൻ പൊലീസ് ആസ്ഥാനത്തേക്ക് ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് നൽകും. പിന്നാലെ തന്നെ അപ്പീൽ നൽകണമെന്ന നിർദേശം പോലീസ് ആസ്ഥാനം സർക്കാരിനെ അറിയിക്കും.

അതേസമയം, ഇര കഴിയുന്ന മഠത്തിലെത്തി വൈക്കം ഡിവൈഎസ്പി കൂടിക്കാഴ്ച നടത്തി. ബിഷപ്പിനെതിരെ ഇരയും നിയമപോരാട്ടം തുടരുമെന്നാണ് അറിയിച്ചത്. ഇന്ന് കുറ്റവിമുക്തനായ ബിഷപ്പ് പിസി ജോർജിനെ വീട്ടിലെത്തി നന്ദി അറിയിച്ചിരുന്നു.