ഞങ്ങള്‍ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു; എല്ലാ സ്നേഹത്തിനും നന്ദി; വാർത്തകളിൽ പ്രതികരണവുമായി ഭാമ

single-img
14 January 2022

ഏതാനും ദിവസങ്ങളായി തന്നെക്കുറിച്ച് മാധ്യമങ്ങളിൽ വരുന്ന വാര്‍ത്തകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഇന്‍സ്റ്റാഗ്രാമിലൂടെ മറുപടി നല്‍കി നടി ഭാമ. പ്രസവാനന്തരം സിനിമാ അഭിനയത്തിൽ നിന്നും വിട്ടുനില്‍ക്കുന്ന ഭാമ, നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷിയായിരുന്നു.

ഭാമയുടെ വാക്കുകൾ ഇങ്ങിനെ: ‘കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി എന്റെ പേരില്‍ ഒരുപാട് ആരോപണങ്ങളും കെട്ടുകഥകളും സോഷ്യല്‍ മീഡിയയില്‍ വന്നു കൊണ്ടിരിക്കുകയാണ്. എന്നെയും എന്റെ കുടുംബത്തെയും അന്വേഷിച്ചവര്‍ക്കായി പറയട്ടെ… ഞങ്ങള്‍ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. എല്ലാ സ്നേഹത്തിനും നന്ദി.’.