ഫ്രാങ്കോ മുളയ്ക്കല്‍ കേസിലെ വിധി; ആഭ്യന്തര വകുപ്പിനെതിരെ പരിഹാസവുമായി ഫാത്തിമ തഹ്ലിയ

single-img
14 January 2022

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കെയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലൈൻ കോടതി വെറുതെവിട്ട വിധി വന്നതിന് പിന്നാലെ സംസ്ഥാന ആഭ്യന്തര വകുപ്പിനെ പരിഹസിച്ച് എംഎസ്എഫ് സംസ്ഥാന മുന്‍ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ. സംസ്ഥാനത്തെ സ്ത്രീ-ശിശു പീഡന കേസുകള്‍ കേരളത്തില്‍ തുടര്‍ച്ചയായി അട്ടിമറിക്കപ്പെടുന്നുവെന്ന് അവർ തന്റെ ഫേസ്ബുക്കിൽ കുറിച്ച്എഴുതി.

കേരളത്തിന്റെ ആഭ്യന്തരമന്ത്രി ആരാണെന്ന് കൃത്യമായി അറിഞ്ഞിരുന്നെങ്കിൽ ആഭ്യന്തര മന്ത്രി രാജി വെക്കണമെന്നെങ്കിലും പറയാമായിരുന്നു – ഫാത്തിമ തഹ്ലിയ പറഞ്ഞു. ഇന്ന് ഫ്രാങ്കോ മുളയ്ക്കലിനെ കെസ്റഡിൽ വെറുതെ വിട്ടുകൊണ്ടാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി ഗോപകുമാര്‍ വിധി പറഞ്ഞത്. ഒറ്റവരിയിലായിരുന്നു കോടതിയുടെ ഈ വിധിപ്രസ്താവം. എല്ലാ കുറ്റങ്ങളില്‍ നിന്നും ഫ്രാങ്കോ മുളയ്ക്കലിനെ വിമുക്തനാക്കി. പ്രധാനപ്പെട്ട ഏഴ് വകുപ്പുകളായിരുന്നു ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരുന്നത്.